Banner Ads

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ; ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ഇടുക്കി : വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശിയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. വരയാടുകളുടെ ആവാസകേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്.ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ രണ്ട് മാസക്കാലത്തേക്ക് ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല.പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി വരുന്നത്.മാര്‍ച്ച് 31 വരെ രണ്ട് മാസക്കാലത്തേക്ക് ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല.

പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി വരുന്നത്.ഏപ്രില്‍ ഒന്നിന് പാര്‍ക്ക് വീണ്ടും തുറക്കും.ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ മേയ് മാസം നടത്തിയ കണക്കെടുപ്പില്‍ ഇരവികുളം ഉള്‍പ്പെടെയുള്ള വരയാടുകളുടെ ആവാസ കേന്ദ്രങ്ങളില്‍ 827 വരയാടുകളെയാണ് കണ്ടെത്തിയത്.ഇതില്‍ 144 എണ്ണം പുതിയ കുഞ്ഞുങ്ങളായിരുന്നു.മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരവികുളം ദേശിയോദ്യാനം.ഇന്ത്യയിലെ ആദ്യ ക്യാഷ് ലെസ് പാര്‍ക്കു കൂടിയാണ് ഇരവികുളം.ശരാശരി 2500ന് മുകളില്‍ ദിവസേന സന്ദര്‍ശകര്‍ പാര്‍ക്കിലെത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *