Banner Ads

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: വയോധികന് ദാരുണാന്ത്യം

തൃശ്ശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലിനാണ് ദാരുണമായ സംഭവം നടന്നത്.

വീടിന് സമീപത്തിറങ്ങിയ കാട്ടാനയുടെ മുന്നിൽ മോഹനൻ അപ്രതീക്ഷിതമായി ചെന്നുപെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.