
പത്തനംതിട്ട: താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന് പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദന് പറഞ്ഞു.ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചത്.എല്ലാ തെളിവുകളും നശിപ്പിക്കാനാവശ്യമായ അന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തിയത്. പത്തനംതിട്ടയിലെ സിപിഎം നേതൃത്വും ഇവിടുത്തെ പ്രാദേശിക നേതൃത്വവും ഈ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന പ്രതീതി നടത്താനാണ് ശ്രമിച്ചത്. പിണറായിയുയും എംവി ഗോവിന്ദനും കണ്ണുര്‍ പാര്‍ട്ടി ഘടകവും ആദ്യം മുതലേ കൊലയാളികള്‍ക്കൊപ്പമാണ് നിന്നത്