
തെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വൻ യുദ്ധഭീതിയുയർത്തി വീണ്ടും മൂർച്ഛിക്കുന്നു. മേഖലയിലുണ്ടാകുന്ന പുതിയ സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും പൂർണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാൻ വ്യക്തമാക്കി. വാഷിംഗ്ടൺ മുൻപ് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകൾ ലംഘിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.മുൻപുണ്ടാക്കിയ സമാധാന ഉടമ്പടിയുടെ അടിസ്ഥാന ശിലകൾ തകർക്കുന്ന രീതിയിലാണ് യുഎസ് നിലവിൽ പെരുമാറുന്നതെന്ന് ഇറാൻ വ്യക്തമാക്കുന്നു.
സാഹചര്യങ്ങൾ ഇത്രത്തോളം വഷളാകാൻ കാരണം,ദക്ഷിണ ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾ.ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനം. മേഖലയിൽ ലെബനൻ കേന്ദ്രീകരിച്ച് യുദ്ധം തുടരുന്നത്.ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള ശക്തമായ മറുപടിയും ശിക്ഷയുമാണ് പുതിയ സൈനിക നടപടിയെന്നാണ് വാഷിംഗ്ടൺ നൽകുന്ന വിശദീകരണം.
അമേരിക്കൻ ആക്രമണങ്ങൾക്ക് അതിശക്തമായ ഭാഷയിലാണ് ഇറാന്റെ സൈന്യം മറുപടി നൽകിയിരിക്കുന്നത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബഹറൈനിലും കുവൈറ്റിലുമുള്ള 85 യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളിലെയും യുഎസ് താവളങ്ങളിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങിയതായും വൻ നാശനഷ്ടങ്ങൾ ഉണ്ടായതായുമാണ് റിപ്പോർട്ടുകൾ.