Banner Ads

ക്ഷേമനിധി – സാമൂഹിക സുരക്ഷാ പെൻഷനുകൾ അനുവദിച്ചു; വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹിക സുരക്ഷാ പെൻഷനുമായി തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡുകൾ വഴി ഈ മാസത്തെ പെൻഷനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ആനുകൂല്യം 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും. ഇതിന്റെ വിതരണം നാളെ മുതൽ ആരംഭിക്കും.

ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ വിഹിതം ലഭിക്കുക.ഈ മാസം 31 വരെ പെൻഷൻ തുക കൈപ്പറ്റാം.മുൻ മാസങ്ങളിലേതുപോലെ സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ച് പെൻഷൻ തുക വിതരണം ചെയ്യും.