Banner Ads

അച്ചൻകോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നു ; കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം

പത്തനംതിട്ട : അച്ചൻകോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി ജിഡി സ്‌റ്റേഷനുകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചൻകോവില്‍ നദിക്കരയില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്.

യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലായെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണുമെന്നാണ് നിർദ്ദേശം. അധികൃതരുടെ നിർദേശ പ്രകാരം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *