
നടൻ ഷൈൻ ടോം ചാക്കോയ്ക്കതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്ത് തീർപ്പാവാൻ സാധ്യത. ഷൈൻ ടോം ചാക്കോയും കുടുംബവും ഇൻറേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ ക്ഷമാപണം നടത്തിയത്തി റിപ്പോർട്ട്. പരാതികൾ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീർപ്പ് സാധ്യതയിലേക്കെത്തുന്നത്.
മാധ്യമങ്ങളാണ് വിഷയം ഊതി പെരിപ്പിച്ചതെന്ന് ഷൈന്റെ കുടുംബം ഐസിസിയോട് പറഞ്ഞു.തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിൻസിയോട് ഷൈൻ യോഗത്തിൽ പറഞ്ഞതായാണ് സൂചന.വിൻസിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം നടപടിയെടുക്കാമെന്നാണ് സിനിമ സംഘടനകളുടെ തീരുമാനം പരാതി പിൻവലിച്ചാൽ ഉടൻ വിഷയം അതോടെ അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്ബർ.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി അലോഷ്യസ് അറിയിച്ചിരുന്നു.നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതൽ താൻ പറയുന്നതാണെന്നും അതിൽ ആളുകൾക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകുമെന്നും എങ്കിലും അതിലേക്കില്ലെന്നും വിൻസി വ്യക്തമാക്കിയിരുന്നു. നിലവിലെ ഐസിസി – സിനിമ സംഘടനകളുടെ അന്വേഷണത്തിൽ പൂർണ തൃപ്തിയെന്നും വിൻസി പറഞ്ഞിരുന്നു. ഐസിസിക്ക് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിൻസി