
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കോഴിക്കോട് വനിതാ ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്.ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്ന കീർത്തന, മറ്റ് അധ്യാപികമാരെയും ലഹരി ഇടപാടുകളുടെ ഭാഗമാക്കിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.