ന്യൂഡല്‍ഹി;ഒരു ലിറ്ററിന് 15 മൈക്രോ ഗ്രാം എന്നതാണ് ലോകാരോഗ്യ സംഘടന അംഗീകരിചിരിക്കുന്ന കണക്ക്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഇത് 30 മൈക്രോഗ്രാം വരെ ഉയർന്ന സാഹചര്യത്തിലാണ്. ഇതിലും ഉയർന്ന പരിധിയിലാണ് ഇപ്പോള്‍ യുറേനിയം സാന്നിധ്യം കണ്ടെത്തിയത്.ലോകാരോഗ്യ സംഘടന കണക്കാക്കിയിലും മൂന്നോ നാലോ ഇരട്ടിയില്‍ അധികമാണ് യുറേനിയം സാന്നിധ്യംകണ്ടെത്തിയിരിക്കുന്നത്.
ലിറ്ററിന് 100 മൈക്രോഗ്രാമില്‍ കൂടുതലാണ് ഇവിടത്തെ യുറേനിയം സാന്നിധ്യം. ബാലോദിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു സാമ്ബിളില്‍ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറില്‍ നിന്നുള്ള മറ്റൊരു സാമ്ബിളില്‍ 106 മൈക്രോഗ്രാമും കണ്ടെത്തി.ആണവ റിയാക്ടറുകളില്‍ ഇന്ധനമായാണ് യുറേനിയം ഉപയോഗിക്കുന്നത്. ലിറ്ററിന് 86 മുതല്‍ 105 മൈക്രോഗ്രാം വരെ യുറേനിയമാണ് ആറ് ജില്ലകളിലെയും ശരാശരി കണക്കാക്കുന്നത്