
ബംഗളൂരു: എസ്.ബി. ഐയുടെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണമാണ് കവർന്നത്.കർണാടകയിലെ ബീദറിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്മാക്കളാണ് ആക്രമണം നടത്തിയത്.രണ്ട് സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി 93 ലക്ഷം രൂപ കവർന്നു. ഗിരി വെങ്കടേഷ് ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മോഷ്മാക്കൾ പണവുമായി കടന്നുകളയുകയായിരുന്നു. തിരക്കുള്ള ശിവാജി ചൗക്കിലെ എ.ടി.എമ്മിൽ നിറയ്ക്കാൻ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ മോഷ്ടാക്കൾ നിറയൊഴിച്ചത്.മോഷ്ടാക്കൾ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്