Banner Ads

വയനാട്ടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; 14 പേർക്ക് പരിക്ക്

കൽപറ്റ:കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ അപകടത്തിൽപെട്ടത്. വയനാട് വൈത്തിരിയിൽതാഴ്ചയിലേക്കാണ് മറിഞ്ഞത് അപകടത്തിൽ 14 പേർക്ക് പരിക്ക്,പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ആരുടെ പരുക്കും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 12 കുട്ടികൾക്കും ഡ്രൈവർക്കും ജീവനക്കാരില്‍ ഒരാള്‍ക്കുമാണ് പരിക്ക്പറ്റിയത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *