ജീവൻ വെടിഞ്ഞ ധീര പോരാളിയ്ക്ക് ഇന്ന് നാടിൻറെ അന്ത്യാഞ്ജലി 56 വർഷം മുന്പ് ഹിമാചലിലെ റോത്തോങ്ങിലെ മഞ്ഞുമലയില്‍ വിമാനം തകർന്നു മരിച്ച സൈനികൻ ഇലന്തൂർ ഒടാലില്‍ തോമസ് ചെറിയാന്‍റെ സംസ്കാര ശുശ്രൂഷ ഇന്ന് ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയില്‍.രാവിലെ 10.30ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനില്‍ നിന്നു വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്കരിക്കുക.അവിടെ മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ സൈനികോദ്യോഗസ്ഥർ ഇലന്തൂരിലെത്തിക്കും.ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കരസേന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ഗാർഡ് ഓണർ നല്‍കി. തുടർന്ന് മന്ത്രി വീണാ ജോർജ് സംസ്ഥാന സർക്കാരിനുവേണ്ടി ആദരാഞ്ജലി അർപ്പിച്ചു.