Banner Ads

ഇന്ന് മാത്രം 52,634 പേർ ശബരിമലയില്‍ വെർച്വല്‍ ക്യു വഴി ബുക്കിംഗ്

പത്തനംതിട്ട: വൻ ഭക്ത ജനത്തിരക്കാണ് ശബരിമലയിൽ ഇപ്പോൾ നിലവിൽ ഇന്നലെ രാത്രി 11ന് പമ്ബയില്‍നിന്നു മല കയറിയ തീർഥാടകർ രാവിലെ 8.30 ആയിട്ടും സന്നിധാനത്ത് എത്തിയിരുന്നില്ല.വെർച്വല്‍ ക്യുവിന് പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്.അത്രയ്ക്ക് നീണ്ട കാത്തുനില്‍പ്പാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.നിയന്ത്രണത്തിനു 150 പൊലീസ് കൂടുതലായി എത്തിയിട്ടുണ്ട്.

മഴ പെയ്യുന്നതിനാല്‍ താഴെ തിരുമുറ്റത്ത് വിരിവച്ചു വിശ്രമിക്കാനും കഴിയാതെ അയ്യപ്പന്മാർ വിഷമിച്ചു. 40 മേല്‍ശാന്തിമാർ സഹകാർമികരായി രാവിലെ ലക്ഷാർച്ചന തുടങ്ങിയിരുന്നു.
മണ്ഡല മകരവിളക്ക് തീർഥാടനം അടുത്ത മാസം തുടങ്ങുകയാണ്. വലിയ തിരക്കിനു മുൻപ് ദർശനം നടത്താൻ തീർഥാടകർ വൻതോതില്‍ എത്തിയതാണ് തിരക്ക് ഇത്ര കൂടാൻ കാരണം. കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനുമാണ് തീർഥാടകർ ഏറെ ബുദ്ധിമുട്ടുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താമസ സൗകര്യം ഏറെ പരിമിതമാണ്.അതേസമയം വലിയ തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഒന്നും സന്നിധാനത്ത് ഇതുയവരെ ഏർപ്പെടുത്തിയിട്ടുമില്ല

Leave a Reply

Your email address will not be published. Required fields are marked *