Banner Ads

തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദം : സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ സെപ്റ്റംബര്‍ 28ന് ശുദ്ധികലശം നടത്തും ; ജഗൻ മോഹൻ റെഡ്ഡി

തിരുപ്പതി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയാണ് ചന്ദ്രബാബു നായിഡുവിന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്.  തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് ഈ നീക്കം. ആന്ധ്രയിലുള്ള മുഴുവന്‍ ഭക്തരെയുമാണ് പൂജയിലേക്ക് ജഗന്‍ ക്ഷണിച്ചത്.  സെപ്റ്റംബര്‍ 28 ശനിയാഴ്ച സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ സെപ്റ്റംബര്‍ 28 ശനിയാഴ്ചയാണ് പൂജ.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേടുപാടുകൾ വരുത്തിയ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ പവിത്രത തിരിച്ചുകൊണ്ടുവരുന്നതിനാണ് പൂജ ചെയ്യുന്നതെന്നാണ് ജഗന്‍ അറിയിച്ചത്.  ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന നായിഡുവിന്റെ ആരോപണം ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നാണ് ജഗന്‍മോഹന്‍ റെഡ്ഡി വാദിക്കുന്നത്.  നായിഡുവിന്റെ വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഉറച്ച്‌ നില്‍ക്കണമെന്നും ജഗന്‍ ജനങ്ങളോട് എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു.  ക്ഷേത്രത്തിന്റെ സംസ്‌കാരത്തെ തന്നെ തകര്‍ക്കുന്ന രീതിയിലുള്ളതാണ് നായിഡുവിന്റെ വാക്കുകളെന്നും ജഗന്‍ ആരോപിച്ചു.

തിരുമലയുടെ പവിത്രത,  ഭഗവാന്റെ പ്രസാദത്തിന്റെ പ്രാധാന്യം,  വെങ്കടേശ്വരന്റെ മാഹാത്മ്യം,  തിരുമല തിരുപ്പതി ദേവസ്വത്തിന്റെ ഖ്യാതി,  ലഡ്ഡു പ്രസാദത്തിന്റെ പരിശുദ്ധി എന്നിവയെല്ലാം ചന്ദ്രബാബു നായിഡു മലിനമാക്കിയെന്നും രാഷ്ട്രീയമായ വിദ്വേഷത്തിന്റെ പേരില്‍ പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് ചേർത്തു എന്ന കള്ളം നായിഡു പ്രചരിപ്പിക്കുകയും ഇതിലൂടെ തങ്ങള്‍ കഴിച്ചത് അശുദ്ധമായ പ്രസാദമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി എക്‌സില്‍ കുറിച്ചു. ചന്ദ്രബാബു നായിഡു ചെയ്ത ഈ പാപം ഇല്ലാതാക്കാൻ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ സെപ്റ്റംബര്‍ 28ന് ശുദ്ധികലശം നടത്താനാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡു നടത്തിയ കള്ളപ്രചാരണം ലക്ഷക്കണക്കിനുള്ള വിശ്വാസികളുടെ മതവികാരത്തെ വേദനിപ്പിച്ചെന്നും ജഗന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *