Banner Ads

പുലിപ്പല്ല് കേസ്: ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് ഫോറൻസിക് സ്ഥിരീകരണം

കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ധരിച്ച കേസിൽ പ്രശസ്ത ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺദാസ് മുരളി) കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്ത ലോക്കറ്റിലുള്ളത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ വന്യജീവി സംരക്ഷണ നിയമപ്രകാരം റാപ്പർക്കെതിരെയുള്ള നിയമനടപടികൾ കൂടുതൽ ശക്തമാകും.