Banner Ads

തിരുനെല്ലിയിൽ പുലിയുടെ ആക്രമണം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

വയനാട് : തിരുനെല്ലിയിൽ വന്യ ജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. തിരുനെല്ലി കാരമാട് ഉന്നതിയിൽ സുനീഷിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1:15 ഓടെയാണ് സംഭവം. വീടിനു സമീപം കളിക്കുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വനം വകുപ്പിന്റെ പരിശോധനയിലാണ് ആക്രമണം പുലിയുടേതെന്ന് സ്ഥിരീകരിച്ചത്.