Banner Ads

ഇത് പുതിയ കേരളത്തിന്റെ ഉദയം; അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തെ പുതിയ കേരളത്തിന്റെ ഉദയം എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നേട്ടം നവകേരളത്തിലേക്കുള്ള സുപ്രധാനമായ ചവിട്ടുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യാവസ്ഥയെ മറികടക്കാൻ സാധിച്ചത് നാടിന്റെയാകെ സഹകരണത്തോടെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിജയം നിലനിർത്തുന്നതിനായി ഫലപ്രദമായ ഇടപെടലുകൾ ഇനിയും ശക്തമായി തുടരണം എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.