തിരുവനന്തപുരം : 49 കിലോ ഭാരവും 3.9 മീറ്റര്‍ നീളവുമുണ്ടായിരുന്ന ആണ്‍ അനക്കോണ്ട ‘ദില്‍’ ആണ് ചത്തത്.13 വയസ്സായിരുന്നു. വാലിനോട് ചേര്‍ന്ന് മുഴയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ദില്‍ ചത്തത്. രണ്ട് ഗ്രീന്‍ അനക്കോണ്ടകളാണ് മൃഗശാലയില്‍ ഉണ്ടായിരുന്നത് അതില്‍ ഒന്നാണ് ചത്തത്.
2014 ഏപ്രിലില്‍ ശ്രീലങ്കയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ദില്‍ അടക്കം ഏഴ് ഗ്രീന്‍ അനക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. അന്ന് ദില്ലിന് രണ്ടര വയസ്സായിരുന്നു.പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെയുള്ള കാര്‍ക്കസ് ഡിസ്‌പോസല്‍ പിറ്റില്‍ ദില്ലിനെ അടക്കം ചെയ്തു.വയറില്‍ ഉണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.