തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കിയതിൽ അനുബന്ധ ശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡി ജി പി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് സഹകരണത്തിൽ ഉണ്ടായ പാളിച്ച മാത്രമാണ് സംഭവിച്ചതെന്നും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വങ്ങള്‍ക്കെതിരായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉയർന്നിട്ടുണ്ട്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, ആര്‍എസ്‌എസ്-എഡിജിപി ചർച്ചയിൽ ഇനിയും അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി. അന്വേഷണം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷമാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിച്ചത്. ബാഹ്യ ഇടപെടലോ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പകരം ഏകോപനത്തിലെ കമ്മീഷണറുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോടതി വിധി പ്രകാരം ബന്തസ് കർശനമാക്കിയപ്പോഴാണ് പ്രശ്‌നം ആരംഭിച്ചതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.