Banner Ads

സൂര്യൻ കനലാവുന്നു: ഉഷ്ണതരംഗത്തിനൊപ്പം യുവി ഭീഷണിയും; ജാഗ്രത വേണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അളവ് ആശങ്കാജനകമായി ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ആറ് ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു.

ഏപ്രിൽ 16-ലെ കണക്കുകൾ പ്രകാരം ഈ ജില്ലകളിൽ യുവി ഇൻഡക്സ് 8 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്).

കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), പൊന്നാനി (മലപ്പുറം).കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആണ് രേഖപ്പെടുത്തിയത്.യുവി സൂചിക ഉയരുന്നത് ചർമ്മത്തിന് കടുത്ത ആഘാതമുണ്ടാക്കും. സൂര്യതപം (Sunburn), വിവിധതരം ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥത എന്നിവയ്ക്ക് ഇത് കാരണമാകാം.

പുറത്തിറങ്ങുന്നവർ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക.നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.