Banner Ads

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് തുടക്കമാകും. വൈകുന്നേരം 5.30-ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി ഓണാഘോഷങ്ങൾക്ക് തിരികൊളുത്തും. ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംസ്ഥാനത്തെ വിനോദസഞ്ചാര സാധ്യതകളും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തലസ്ഥാന നഗരിയിലെ 35 വേദികളിലായി 340-ലധികം കലാപരിപാടികളാണ് അരങ്ങേറുന്നത്.മൂവായിരത്തോളം കലാകാരന്മാർ അണിയറയിലും അരങ്ങിലുമായി വാരാഘോഷത്തിന്റെ ഭാഗമാകും.കേരളത്തിന്റെ പാരമ്പര്യ കലാപൈതൃകവും സാംസ്കാരിക വൈവിധ്യവും കോർത്തിണക്കിയാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.