
കൊച്ചി: ജോർജിന് നോട്ടീസ് നൽകി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാകും സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തിമ അനുമതിക്ക് ശേഷമാകും നടപടി അതേസമയം അറസ്റ്റ് ഒഴിവാക്കാൻ പി സി ജോർജ് ഇന്ന് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചേക്കും.മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണെന്ന പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉയരുന്നത്. ഇന്നലെയാണ് വിദ്വേഷ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസ് പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.