മുംബൈ: ശില്‍പിയെ അറസ്റ്റ് ചെയ്തു.മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്ന സംഭവത്തില്‍ പ്രതിമ നിർമ്മിച്ച ജയ്ദീപ് ആപ്‌തെയാണ് അറസ്റ്റ് ചെയ്തത്ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഓഗസ്റ്റ് 26-നാണ് പ്രതിമ തകർന്നുവീണത് ഈ സംഭവത്തെ തുടർന്ന് ഇതിൻറെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടൻ്റ് ചേതൻ പാട്ടീലിനെ കോലാപൂർ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ നാലിന് സിന്ധുദുർഗില്‍ നാവികസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. 35 അടി ഉയരമുള്ള വെങ്കലപ്രതിമയായിരുന്നു. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തില്‍നിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണിരുന്നത് .സ്ക്രൂകളും ബോള്‍ട്ടും തുരുമ്ബെടുത്തതാണ് കൂറ്റൻ പ്രതിമ നിലംപതിക്കാൻ കാരണമായതെന്നാണ് പിഡബ്ല്യുഡി പറയുന്നത്.