Banner Ads

തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുവന്ന; ടാങ്കർ ലോറി നാട്ടുകാർ പിടികൂടി.

കോഴിക്കോട്: നിരവധിപ്പേർ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയത്.എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്ത പറമ്പിനും – വലിയ പറമ്പിനും ഇടയിലെ ഓവുങ്ങൽ തോട്ടിലാണ് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയത്.

KL 45 D 7396 നമ്പറിലുള്ള എന്ന ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യമാണ് തോട്ടിലേയ്ക്ക് തള്ളിയത്. കഴിഞ്ഞ ദിവസം രാത്രി 11:30 തോടെയാണ് മാലിന്യം തള്ളുന്നത് നാട്ടുകാർ പിടികൂടിയത്.നേരത്തേയും പല തവണ ഇവിടെ കക്കൂസ് മാലിന്യം തട്ടിയിട്ടുള്ളതിനാൽ ഈ പ്രദേശം നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.

പല കുടിവെള്ള പദ്ധതികൾക്ക് വെള്ളമെടുക്കുന്ന ഇരുവഴിഞ്ഞി പുഴയിലാണ് ഈ തോട് സംഗമിക്കുന്നത്.സംശയാസ്‍പദമായ ലോറി നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ടാങ്കറിൽ നിന്ന് കക്കൂസ് മാലിന്യം തള്ളുന്നത് കണ്ടത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മുക്കം പൊലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ അക്ബർഷായുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി.

Leave a Reply

Your email address will not be published. Required fields are marked *