Banner Ads

തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം ; സഹമന്ത്രി സുരേഷ് ഗോപി

കോഴിക്കോട് : തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.  അന്വേഷണം അടുത്ത പൂരം വരെ വച്ചുകൊണ്ട് പോകരുതെന്നും, ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.  ഒരു കള്ളനെ പിടിക്കാനായി വേറൊരു കള്ളനെയാണോ ഏല്‍പിക്കുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.

ഒരു കള്ളനു നേരെയാണ് പരാതി ഉയർന്ന് വന്നത്.  കള്ളൻമാരുടെ കൂട്ടത്തിലുള്ള ഏറ്റവും മികച്ച കള്ളനെ തന്നെയാണ് അന്വേഷണചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പൊലീസിനെതിരായ പരാതികളിൽ സുതാര്യത ഉറപ്പാക്കാൻ സിറ്റിംഗ് അല്ലെങ്കിൽ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നടൻ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. മറച്ചുവെക്കാതെ സത്യം പുറത്തുകൊണ്ടുവരാൻ കർശനമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *