
പത്തനംതിട്ട:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളക്ക് ഇന്ന് തുടക്ക൦.ഇന്ന് ഉച്ചയ്ക്ക് 1.15-ന് ആറന്മുള സത്രക്കടവിൽ വെച്ച് റവന്യൂമന്ത്രി കെ. രാജൻ ജലമേള ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷനായിരിക്കും.
ഉച്ചയ്ക്ക് 1.30-ന് ആരോഗ്യമന്ത്രി വീണാ ജോർജ് ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 51 പള്ളിയോടങ്ങൾ ഈ ഘോഷയാത്രയിൽ അണിനിരക്കും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന്, ഉച്ചയ്ക്ക് 3 മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ മത്സര വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും.
ഇത്തവണ എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ജലഘോഷയാത്രയ്ക്കുശേഷം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പ്രകടനവും അരങ്ങേറും. ആദ്യം ബി ബാച്ചിന്റെയും പിന്നീട് എ ബാച്ചിന്റെയും മത്സരങ്ങളാണ് നടക്കുകയെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു.