Banner Ads

സഭയിൽ ഇനി തീപാറും പോരാട്ടം; വ ഡി സതീശന് മുന്നിൽ പ്രതിപക്ഷ പടത്തലവനായി പിണറായി വിജയൻ

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ വീണ്ടും വിഡി സതീശനും പിണറായി വിജയനും നേർക്കുനേർ. പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

ഭരണപക്ഷത്തായിരിക്കെ നേരിട്ട വെല്ലുവിളികൾക്കും ആരോപണങ്ങൾക്കും അതേ നാണയത്തിൽ സഭയ്ക്കുള്ളിൽ മറുപടി നൽകാൻ പിണറായിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.