Banner Ads

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ ;നാളെ മയക്കുവെടിവെച്ച് പിടികൂടും

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആരോഗ്യനില അൽപം മോശമാണെന്ന് ഡോക്ടർ അരുൺ സക്കറിയ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും.ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൂട്ട് നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാളെ തന്നെ ദൗത്യം തുടങ്ങുമെന്നും അരുൺ സക്കറിയ വ്യക്തമാക്കി.അതേസമയം കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്റെ പണി പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ദൗത്യം നീളുന്നതെന്ന് വാഴച്ചാൽ ഡിഎഫ്‌ഒ ആർ ലക്ഷ്മി പ്രതികരിച്ചു.

വീണ്ടും മയക്കുവെടി വെക്കുന്നതിൽ ആശങ്കയുണ്ട്. ദൗത്യവുമായി മുന്നോട്ട് പോകാനാണ് തീരുമാനം ആനക്കൊട്ടിലിന്റെയും എലഫന്റ് ആംബുലൻസിന്റെയും പണി ഇന്ന് തീർക്കും. പരിക്കേറ്റ ആന അവശനിലയിലാണ്. തീറ്റ എടുക്കുന്നുണ്ട്. വനം വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ലക്ഷ്മിപറഞ്ഞു അതേസമയം മയക്കുവെടി വെച്ചശേഷം ആനയെ കോടനാട്ടിലേക്ക് കൊണ്ടുപോകും. കോടനാട് വെച്ചായിരിക്കും ആനയ്ക്ക് ചികിത്സ നൽകുക. മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചി എന്നീ കുങ്കിയാനകളെയാണ് അതിരപ്പള്ളിയിൽ എത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *