
കൊച്ചി: ആലുവയില്‍ അധികൃതർ വീട് ജപ്തി ചെയ്തു. കീഴ്മാട് പഞ്ചായത്തില്‍ വൈരമണിയുടെയും കുടുംബത്തിന്‍റെയും വീടാണ് സഹകരണ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അർബൻ കോപ്പറേറ്റിവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്.10 ലക്ഷം വായ്പ എടുത്തിട്ട് 9 ലക്ഷം തിരിച്ച് അടച്ചിരുന്നെന്ന് ഗൃഹനാഥനായ വൈരമണി പറയുന്നു.അതേസമയം, അഞ്ചു ലക്ഷം മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളതെന്നും നാലു വര്ഷത്തോളമായ് ഇവരുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.