Banner Ads

മുന്നണി വിടണമെന്ന ആവശ്യം ശക്തമാക്കി ; ബി ഡി ജെ എസ് കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പിൽ ഐക്ക്യകണ്ടേന പ്രമേയം പാസ്സാക്കി

കോട്ടയം: കോടിമതയിലുള്ള KSSIA ഹാളിൽ പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ എം പി സെന്നിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവഹിച്ചു.ബി ഡി ജെ എസ് കോട്ടയം ജില്ലാ ഭാരവാഹികളുടെ നേതൃത്ത്വതിലായിരുന്നു സംഗമം പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ നടന്ന ജില്ലാ നേതൃ ക്യാമ്പിൽ ബി ഡി ജെ എസിനെ കഴിഞ്ഞ 9 വർഷക്കാലമായി ബി ജെ പി യിൽ നിന്നും എൻ ഡി എ യിൽ നിന്നും ഉണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച് മുന്നണി വിടുവാൻ ജില്ലാ നേതൃ ക്യാമ്പ് ഐക്ക്യകണ്ടേന പ്രമേയം പാസ്സാക്കി.കഴിഞ്ഞ 9 വർഷക്കാലമായി ബി ജെ പിയുമായും ദേശീയ ജനാധിപത്യ മുന്നണിയുമായി ശക്തമായ സഖ്യകക്ഷിയായി നിന്നിട്ട് ബി ഡി ജെ സിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബി ജെ പി യുമായും എൻ ഡി എ യുമായിട്ടുള്ള സഖ്യം വിടുന്നതിനും ആവശ്യമായ മുന്നണി ചർച്ചകൾ ബന്ധം സ്ഥാപിക്കുന്നതിന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പൂർണ്ണമായി ചുമതലപ്പെടുത്തിയിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *