Banner Ads

കൈയ്യിൽ ഉണ്ടായിരുന്ന പടക്കം ട്രെയിൻ യാത്രക്കിടെപൊട്ടി; പരിഭ്രാന്തരായി യാത്രക്കാർ

റോത്തക്:ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ട്രെയിൻ യാത്രക്കാരില്‍ ആരോ കയ്യില്‍ കരുതിയ പടക്കം പൊട്ടിയതിന് പിന്നാലെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചാണ് കംപാർട്ട്മെന്റില്‍ തീ പടർന്നത്. ദില്ലിയില്‍ നിന്ന് ജിന്ദിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീ പടർന്നത്. സാംപ്ല, ബഹദൂർഗഡ് എന്നിവിടങ്ങളിലൂടെയായിരുന്നു ട്രെയിൻ കടന്ന് പോവേണ്ടിയിരുന്നത്.

വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റില്‍ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് സംഭവത്തേക്കുറിച്ച്‌ പറയുന്നത്. കൂടാതെ നാലില്‍ അധികം യാത്രക്കാർക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.പടക്കം പൊട്ടിയതിന് പിന്നാലെ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളില്‍ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.. സള്‍ഫർ, പൊട്ടാസ്യം സാന്നിധ്യമാണ് അഗ്നിബാധയുണ്ടായ സ്ഥലത്ത് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.കെഎസ്‌ആർടിസിയുടെ വോള്‍വോ ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തില്‍ കേസെടുത്തു പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *