Banner Ads

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ കുതിച്ചുചാട്ടവുമായി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ ‘വിക്രം-1’ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ (SDSC) ഒന്നാം ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായ ‘സ്കൈറൂട്ട് എയറോസ്പേസ്’ വികസിപ്പിച്ച ഈ ദൗത്യത്തിന് ‘മിഷൻ ആഗമൻ’ എന്നാണ് പേരിട്ടിരിക്കുന്നത്.

വിക്ഷേപണത്തിന് തൊട്ടുമുമ്പ്, കൗണ്ട്ഡൗൺ അവസാനിക്കാൻ 5 മിനിറ്റ് ബാക്കിയുള്ളപ്പോൾ സാങ്കേതിക പരിശോധനകൾക്കായി കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇത് മുൻകരുതൽ നടപടിയുടെ ഭാഗം മാത്രമാണെന്ന് സ്കൈറൂട്ട് അധികൃതർ വ്യക്തമാക്കി.പൂർണ്ണമായും ഘര ഇന്ധനം (Solid Fuel) ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണിത്. 22 മീറ്റർ ഉയരമുള്ള ഈ റോക്കറ്റിന് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് (LEO) 350 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ ശേഷിയുണ്ട്.

പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തുകയാണ് ലക്ഷ്യം.വിക്ഷേപണം ആരംഭിച്ച് വെറും 15 മിനിറ്റും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. ഇൻസ്പേസിന്റെ (IN-SPACe) പൂർണ്ണ പിന്തുണയോടെയാണ് ഈ ദൗത്യം നടപ്പിലാക്കിയത്.സോളാരസ് എസ് ത്രീ (Solarus S3) ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ‘ഗ്രഹാ സ്പേസ്’ വികസിപ്പിച്ചത്.എംബ്രേസ് (EMBRACE) ‘കോസ്മോസെർവ് സ്പേസ്’ എന്ന സ്റ്റാർട്ടപ്പിന്റെ അത്യാധുനിക ബഹിരാകാശ റോബോട്ടിക് കൈ (Robotic arm).

സ്കോപ്പ് സാറ്റ് (ScopeSat) സ്കൈറൂട്ടിന്റെ സ്വന്തം ഉപഗ്രഹം.ഡിക്യൂബ്ഡ് സ്പേസ് ടെക്നോളജി ജർമ്മൻ കമ്പനിയുടെ ചെറിയൊരു സാങ്കേതികവിദ്യാ പരീക്ഷണവും ഇതിന്റെ ഭാഗമാണ്.ഈ ശാസ്ത്രീയ പേലോഡുകൾക്ക് പുറമെ കൗതുകമുണർത്തുന്ന ചില വസ്തുക്കളും റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രലോകത്തെ പ്രതിഭകളായ വിക്രം സാരാഭായ്, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ അരിമണിയേക്കാൾ ചെറിയ അതിസൂക്ഷ്മ പ്രതിമകൾ ഇതിലുണ്ട്. കൂടാതെ, ലാബിൽ നിർമ്മിതമായ ഡയമണ്ട് ആഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉൾപ്പെടെയുള്ള പ്രമുഖരുടെ ആശംസാ കാർഡുകളും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.