കൊല്ലം: കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം നടന്നത്. മരുത്തടി കന്നിമേല്‍ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടുത്തം ഉണ്ടായത്.ദമ്ബതികളായ പ്രദീപ് കുമാറും ഭാര്യയുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്.കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇരുവരും പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.കാർ പൂർണമായും കത്തി നശിച്ചു. ഒടുവില്‍ അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. തുടർന്ന് സംഭവസ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.