Banner Ads

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ രക്ഷപ്പെട്ട പ്രതി ; അഫാന്റെ മാതാവ് ഷെമിയുടെ മൊഴി നാളെ എടുത്തേക്കും

തിരുവനന്തപുരം:അഫാന്റെ മാതാവ് ഷെമിയുടെ മൊഴി നാളെ എടുത്തേക്കും ,വെഞ്ഞാറമൂട് എസ് എച്ച് ഒവിന്റെ നേതൃത്വത്തിൽ ചികിത്സയിലുള്ള ഷമിയുടെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ എത്തി പരിശോധിച്ചു. കുട്ട കൊലപാതകത്തിന് പിന്നിൽ സാമ്ബത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.കടക്കെണിയിലും കുടുംബത്തിൻന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കുടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പോലീസ് പറയുന്നു.

ആരോഗ്യനില തൃപ്തികരമാണെന്ന ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മൊഴിയെടുപ്പ് വേഗത്തിലാക്കുന്നത്.വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് പ്രാഥമികമായ മൊഴിയെടുപ്പിൽ പോലീസ് കണ്ടെത്തിയത്.പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ അഫാനെ നിർബന്ധിച്ചു. ബുള്ളറ്റ് ഉള്ളപ്പോൾ മറ്റൊരു ബൈക്ക് അഫാൻ വാങ്ങിയത് ബന്ധുക്കൾ എതിർത്തു. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിർപ്പും കൂട്ടക്കുരുതിയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ

Leave a Reply

Your email address will not be published. Required fields are marked *