Banner Ads

കോട്ടയത്ത് താപനില ശരാശരിയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് അധികം

കോട്ടയം: കോട്ടയത്ത് താപനില ശരാശരിയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് അധികമാണ് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ ചൂട് ഒരാഴ്ചയായി സംസ്ഥാനത്ത് താപനിലയിൽ വർധന രേഖപ്പെടുത്തുന്നു.

സെപ്റ്റംബർ 14 ന് 32.4°C രേഖപ്പെടുത്തിയ താപനില. അടുത്ത ദിവസങ്ങളിൽ ഉയർന്നു തുടങ്ങി. 34°C. ഒരാഴ്ചയായി കോട്ടയത്തെ താപനില ക്രമമായി ഉയരുകയാണ്. 18 ന് 34.5°C വരെ എത്തി.
മഴ മാറി നിൽക്കുന്നതും തെളിഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് താപനില ഉയരാൻ കാരണം.
സൂര്യൻ ഭൂമധ്യരേഖയ്ക്കു നേരെ പതിക്കുന്നതിനാൽ താപനില ഉയരാൻ കാരണമാകും.
സെപ്റ്റംബർ 22 നാണ് ശരത് വിഷുവം. അന്ന് തുല്യമായ,രാത്രിയും പകലുമായിരിക്കും, ഉത്തര ദക്ഷിണ ഗോളങ്ങളിൽ കാലവർഷ പിൻമാറ്റത്തെ തുടർന്നു വരും ദിവസങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ താപനില കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *