
ദുബൈ: സാങ്കേതിക തകരാറിനെ തുടർന്ന് എമിറേറ്റ്സിന്റെ ദുബൈ-ഹോങ്കോങ് കാർഗോ വിമാനം ഒമാൻ തലസ്ഥാനമായ മസ്കത്തിൽ ഇറക്കി. ദുബൈയിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് സ്കൈകാർഗോയുടെ EK9774 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ട് മസ്കത്തിൽ ഇറക്കിയത്.യാത്രാമധ്യേ വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം മസ്കത്തിലേക്ക് തിരിച്ചുവിട്ടത്.മസ്കത്തിൽ വെച്ച് വിമാനത്തിൽ വിശദമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഹോങ്കോങ്ങിലേക്കുള്ള യാത്ര പുനരാരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വിമാനം യാത്ര തുടരുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.