Banner Ads

ഊഞ്ഞാലിൽ കറങ്ങവെ അബദ്ധത്തിൽ ; കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കറങ്ങികൊണ്ട് ഇരിക്കെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാർ കാണുന്നത്.

ഇന്നലെ 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഈ സമയം വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പുലർച്ചെ നാലുമണിക്ക് നോക്കിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തുകയായിരുന്നു. അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *