Banner Ads

തൃശൂരിൽ തേനീച്ചകളുടെ കുത്തേറ്റ് ; നാലുപേർക്ക് പരിക്ക്

തൃശൂർ: തേനീച്ചകളുടെ കുത്തേറ്റ് നാലുപേർക്ക് പരുക്കേറ്റു.പീച്ചി കണ്ണാറയിൽ തങ്കച്ചൻ (പൗലോസ് 67) ജോമോൻ ഐസക് (39), ബെന്നി വർഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷിയിടത്തിൽ വച്ചാണ് തങ്കച്ചനു നേരെ തേനീച്ച ആക്രമണം ഉണ്ടായത്. തേനീച്ചയുടെ കുത്തേറ്റ് അനങ്ങാൻ പോലുമാകാതെ നിലത്തിരുന്നുപോയ തങ്കച്ചനെ സമീപത്തെ വീട്ടുകാർ ചേർന്ന് തീയിട്ട് തേനീച്ചകളെ തുരത്തിയ ശേഷമാണ് രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *