Banner Ads

സതീശനായി തെരുവിലിറങ്ങി; ഒടുവിൽ നടപടി: ഇടുക്കിയിൽ മൂന്ന് കോൺഗ്രസ് നേതാക്കളെ പുറത്താക്കി.

ഇടുക്കി: മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ, വി.ഡി. സതീശനായി പരസ്യ പ്രകടനം നടത്തിയ നേതാക്കൾക്കെതിരെ ഇടുക്കി ഡിസിസിയുടെ കർശന നടപടി. ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ച് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തു.

വി. ഇ. താജുദ്ദീൻ (ഡിസിസി ജനറൽ സെക്രട്ടറി)സുരേഷ് ബാബു (വെസ്റ്റ് മണ്ഡലം പ്രസിഡന്റ്)ജോയ് മൈലാടി (കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി)റോബിൻ മൈലാടി (തൊടുപുഴ ബ്ലോക്ക് സെക്രട്ടറി)മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ചകൾ നടത്തിവരികയാണ്.

ഈ സാഹചര്യത്തിൽ നേതാക്കൾക്കായി പരസ്യമായ പ്രകടനങ്ങളോ ഗ്രൂപ്പ് പോരോ പാടില്ലെന്ന കർശന നിർദ്ദേശം നിലവിലുണ്ട്. ഇത് ലംഘിച്ച് വി.ഡി. സതീശനെ പിന്തുണച്ച് പ്രകടനം നടത്തിയതിനാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു നടപടി സ്വീകരിച്ചത്.അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടിയുണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ പാർട്ടി നേതൃത്വം നൽകുന്നത്.