
തൃശൂർ: ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ നിന്ന രോഗിക്ക് തെരുവുനായയുടെ കടിയേറ്റു. മുത്തു എന്ന രോഗിക്കാണ് കടിയേറ്റത്.ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഫാർമസിയോട് ചേർന്ന് മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്തെ വാതിൽ തുറന്ന് കിടന്നതാണ് നായ അകത്തു കയറാൻ ഇടയാക്കിയത്. കടിയേറ്റ ആൾക്ക് മതിയായ ചികിത്സ നൽകാൻ നിർദേശം നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.