Banner Ads

മഴക്കെടുതിയിൽ ഒറ്റക്കെട്ടായി മുന്നോട്ട്; ജാഗ്രതാ നിർദേശവുമായി എം.എം. മണി

ദേവികുളം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുൻ മന്ത്രി എം.എം. മണി. മഴ ശക്തമായതോടെ പ്രധാന നദികളും പോഷകനദികളും തോടുകളും കരകവിഞ്ഞൊഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും സർക്കാർ സംവിധാനങ്ങളോടും ദുരന്തനിവാരണ സേനകളോടും പൂർണ്ണമായി സഹകരിക്കണം. ഈ പ്രയാസകരമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും എം.എം. മണി അഭ്യർത്ഥിച്ചു.