തിരുവനന്തപുരം: സ്‌പെഷല്‍ ട്രെയിനോടിക്കാന്‍ റെയില്‍വേ തിരുവനന്തപുരം വേണാട് എക്‌സ്പ്രസുകളിലെ തിരക്കിന് പരിഹാരമായിട്ടാണ് സ്പെഷ്യൽ ട്രെയിൻ. പുതിയ ട്രെയിനുകള്‍ അനുവദിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ഉത്തരവിറങ്ങും.പുനലൂര്‍ – എറണാകുളം റൂട്ടില്‍ മെമുവാണ് ആരംഭിക്കുക. ഇതിനൊപ്പം കൊല്ലം – എറണാകുളം റൂട്ടില്‍ മറ്റൊരു സ്‌പെഷന്‍ ട്രെയിനും ആരംഭിക്കും.
അത് ലഭിച്ച ശേഷം കൂടുതല്‍ ട്രെയിനുകളുടെ കാര്യത്തിലും തീരുമാനമാകും. വേണാടില്‍ ഒരു കോച്ച് അധികമായി ഘടിപ്പിക്കുമെന്നും സൂചനയുണ്ട്.വേണാടില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനെപ്പറ്റി റെയില്‍വേ അധികൃര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് ഇതിനു പരിഹാരമായാണ് റെയിൽവേ സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ ഉത്തരവ് ഇറക്കിയത് .