
കൊച്ചി : ഡൽഹിയിൽ നടക്കുന്ന സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെ പോലീസ് കേസെടുത്തു. റാപ്പർ വേടന്റെ നേതൃത്വത്തിൽ നടന്ന പാട്ടും പ്രതിഷേധവും പരിപാടിക്കെതിരെ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.
വേടന്റെ മാനേജർ വിഘ്നേഷിനും കണ്ടാലറിയാവുന്ന തൊണ്ണൂറോളം പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ പരിപാടി നടത്തുകയും ഗതാഗത തടസ്സവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുകയും ചെയ്തതിനാണ് പോലീസ് നടപടി.
പനമ്പള്ളി നഗറിൽ കലാ-സാംസ്കാരിക പ്രവർത്തകരെ ഉൾപ്പെടുത്തി വേടന്റെയും കൂട്ടരുടെയും നേതൃത്വത്തിലായിരുന്നു ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്.