
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക തർക്കങ്ങൾക്ക് വഴിവെച്ച തിരുവനന്തപുരം-കാസർകോട് ‘സിൽവർ ലൈൻ’ (കെ-റെയിൽ) പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
പദ്ധതി പ്രായോഗികമല്ലാത്തതിനാലാണ് യു.ഡി.എഫ് സർക്കാർ ഇത് വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സബ് കമ്മിറ്റി നടത്തിയ വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള മുൻ തീരുമാനം പൂർണ്ണമായി റദ്ദാക്കി.ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയ കെ-റെയിൽ അതിരടയാള മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി.
പദ്ധതിക്കെതിരെ സമരം ചെയ്ത പൊതുജനങ്ങൾക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കും.സിൽവർ ലൈനിന് പകരമായി പരിസ്ഥിതി സൗഹൃദപരമായ ‘സ്പീഡ് കൊറിഡോർ’ (അതിവേഗ ഇടനാഴി) സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു