കൊല്ലം:സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി യുവതി മരിച്ചു.ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഴീക്കല്‍ സ്വദേശിനി ഷൈജാമോള്‍ ആണ് ഇന്ന് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയാണ് ഷൈജാമോളും പാലാ സ്വദേശി സുഹൃത്ത് ഷിബു ചാക്കോയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തിൽ അധികവും പൊള്ളലേറ്റ ഷൈജാമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് ഉച്ചയോടുകൂടിയാണ് ഷൈജാമോളുടെ മരണം.ഷൈജാമോളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഷിബു ചാക്കോയും സ്വയം പെട്രോളിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്നലെ രാത്രി തന്നെ ഷിബു ചാക്കോ മരിച്ചിരുന്നു.ഏറെക്കാലം ഷൈജാമോളും ഷിബു ചാക്കോയും ഒന്നിച്ചു കഴിഞ്ഞിരുന്നവരാണ്. ഷിബു ചാക്കോ നിരവധി കേസുകളില്‍ പ്രതിയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ഷൈജാമോളെ വീട്ടില്‍ കയറിയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.