Banner Ads

മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ തിരിച്ചടി; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ്

കൊച്ചി : വ്യാജ വിവാഹ രേഖകൾ കാണിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന് പൊലീസ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

രാജു പി നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജമായി നിർമ്മിച്ച രേഖകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കാനും ഗൂഢാലോചന നടത്താനും ശ്രമിച്ചെന്നാണ് കേസ്. തുടക്കത്തിൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തുടർ അന്വേഷണങ്ങൾക്കായി കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.