Banner Ads

നവരാത്രി മഹോത്സവം അനുബന്ധിച്ച് ഒക്ടോബർ 11 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം : പൂജാ അവധി അനുബന്ധിച്ച് ഒക്ടോബർ 11 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതു അനുബന്ധിച്ചുള്ള ഉത്തരവ് ഇന്നു തന്നെ പുറത്തിറക്കും. 11ന് അവധി വേണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്.

പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമാണ് അതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്നാണ് ആവശ്യം. ഇത് നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്.  സർക്കാർ കലണ്ടറിൽ ഒക്ടോബർ 10ന് പൂജ അവധി ആണെങ്കിലും 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവപ്പിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുക എന്നത് ശരിയല്ലെന്ന് കാണിച്ചാണ് ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനം നൽകിയത്.

നവരാത്രിയിലുള്ള പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്പ്പ്. എല്ലാ വർഷവും ഒമ്പത് ദിവസമാണ് നവരാത്രി മഹോത്സവം നീണ്ടുനിൽക്കുന്നത്. ഈ വർഷം 11 ദിവസമാണ് നവരാത്രി മഹോത്സവം ഉണ്ടാകുക.  അറിവ്, ജ്ഞാനം,  കല,  സംഗീതം എന്നിവയുടെ മൂർത്തരൂപമായ സരസ്വതി ദേവിക്ക് ഭക്തർ പഠന സാമഗ്രികൾ, ആയുധങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവ സമർപ്പിക്കുന്ന ഒരു വിശുദ്ധ ചടങ്ങാണ് സരസ്വതി പൂജ.

Leave a Reply

Your email address will not be published. Required fields are marked *