Banner Ads

ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു; പ്രായപൂർത്തിയാകാത്ത സഹപാഠിക്കെതിരെ പോക്സോ കേസ്

ഇടുക്കി : ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു. കൗമാരക്കാരനായ വിദ്യാർത്ഥിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് ചൈൽഡ് ലൈനും പോലീസും ഇടപെട്ടത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ബോർഡ് ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു വിട്ടയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.