
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം മേയ് 2 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഈവര്‍ഷം കൂടി 5 വയസ്സായി തുടരും.അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് 6 വയസ്സ് ആയിരിക്കും.
വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് സ്കൂളുകളില്‍ പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം മേയ് 2 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഈവര്‍ഷം കൂടി 5 വയസ്സായി തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് 6 വയസ്സ് ആയിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാണെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് 5 വയസ്സായി തുടര്‍ന്നത്.
വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് സ്കൂളുകളില്‍ പ്രസിദ്ധീകരിക്കും. ഓരോ വിഷയത്തിനും 30% മാര്‍ക്കു ലഭിക്കാത്തവര്‍ക്ക് ഈമാസം അവസാനം വീണ്ടും പരീക്ഷ നടത്തി അവരെക്കൂടി ഉള്‍പ്പെടുത്തിയാകും പട്ടിക.പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനാവാത്ത കുട്ടികള്‍ക്കും താല്‍ക്കാലിക പ്രവേശനം നല്‍കും.
ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്ക്കും അത് ഉറപ്പാക്കണം.പ്രവേശന പരീക്ഷ നടത്തരുത്. 1 മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികളില്‍നിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കരുത്.9,10 ക്ലാസുകളിലെ കുട്ടികളില്‍നിന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത ഫീസോ പണമോ ഈടാക്കാന്‍ പാടില്ല.പിടിഎ ഫണ്ടിന്റെ കാര്യത്തിലും ഇതു ബാധകമാണ്.