
ന്യൂഡൽഹി: വി.ഡി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിരുന്ന വിദ്വേഷ പ്രസംഗ കേസ് സുപ്രീംകോടതി റദ്ദാക്കി. ഐ.പി.സി 153A പ്രകാരം കേസെടുക്കാൻ ആവശ്യമായ മുൻകൂർ അനുമതി യു.പി സർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് തള്ളിയത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കേസ് മുൻപോട്ടു കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ലക്നൗ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും റദ്ദാക്കുകയും ചെയ്തു.
2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സവർക്കറെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നു എന്ന് ആരോപിക്കുകയും ഇതുമായി ബന്ധപ്പെലഘുരേഖ വിതരണം ചെയ്യുകയും ചെയ്തു എന്നാണ് കേസ്.ലക്നൗവ നിന്നുള്ള ഒരു അഭിഭാഷകനാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.024 നവംബറിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടു.ഇതിനെതിരെ രാഹുൽ നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.
തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.
ചരിത്രപരമായ വിവരങ്ങൾ വ്യക്തമായി അറിയാതെ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിമുൻ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ചുകൊണ്ട് കത്തെഴുതിയ കാര്യം ഓർമ്മിപ്പിച്ചു.ബ്രിട്ടീഷ് വൈസ്രോയിക്ക് കത്തയക്കുമ്പോൾ മഹാത്മാഗാന്ധിയും “നിങ്ങളുടെ വിശ്വസ്ത സേവകൻ” എന്ന് എഴുതാറുണ്ടായിരുന്നുവെന്നും, അതുകൊണ്ട് ഗാന്ധിജിയെ ബ്രിട്ടീഷ് സേവകനായി കാണാനാകുമോ എന്നും കോടതി ചോദിച്ചു.
സവർക്കറെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ ഇനി ആവർത്തിക്കരുതെന്ന് നിർദ്ദേശിച്ചു.ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചാൽ സ്വമേധയാ നടപടിയെടുക്കുമെന്ന മുന്നറിയിപ്പോടെയാണ് സുപ്രീംകോടതി കേസ് നടപടികൾ അവസാനിപ്പിച്ചത്